നേപ്പാളില്‍ വന്‍ഭൂചലനം; ഉത്തരേന്ത്യയിലും പ്രകമ്പനം

നേപ്പാളില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. പുലര്‍ച്ചെ നേപ്പാളിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.ഇതിന്റെ തുടര്‍ച്ചയായി ഡല്‍ഹി അടക്കമുള്ള ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നേപ്പാളില്‍ നാശനഷ്ടങ്ങള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. നേപ്പാളില്‍ ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടാറുണ്ട്.

Leave a Reply

spot_img

Related articles

മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു

മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു.8 പേർക്ക് പരിക്കേറ്റു. സൗദിയിൽ അൽ ഷൈബ എണ്ണപ്പാടം വീണ്ടും ആക്രമിച്ചു. അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെ...

പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...