ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കർണാടകയിലെ മംഗളൂരു നഗരത്തിൽ 30 ഓളം ബെഞ്ചുകൾ ഉണ്ടാക്കിയിട്ടുണ്ട്. വലിച്ചെറിയുന്ന കുപ്പികൾ റീസൈക്കിൾ ചെയ്ത് അവ ഉപയോഗപ്രദമായ രീതിയിൽ ഇപ്പോൾ മാറ്റിയെടുക്കുന്നുണ്ട്.
ബംഗളൂരുവിൽ കാനറ ഓർഗനൈസേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് പീസ് എന്ന സംഘടനയാണ് കുപ്പി കൊണ്ട് ബെഞ്ചുകൾ നിർമ്മിച്ചത്. മംഗളുരുവിലെ ഫജീർ ചർച്ച്, മോർഗൻസ് ഗേറ്റ് പാർക്ക്, കദ്രി പാർക്ക്, ഫാദർ മുള്ളർ തുടങ്ങിയ സ്ഥലങ്ങളിലെ പൊതുവിടങ്ങളിലാണ് ബെഞ്ചുകൾ സ്ഥാപിച്ചത്.
ഇക്കോ ബ്രിക്ക് ഉണ്ടാക്കാൻ ഒരു ലിറ്റർ രണ്ട് ലിറ്റർ കുപ്പികളാണ് ആവശ്യം. ഈ കുപ്പികൾക്ക് അകത്ത് മുഴുവനും പ്ലാസ്റ്റിക് വേസ്റ്റുകൾ കൊണ്ട് നിറയ്ക്കുന്നു. എത്രയും പ്ലാസ്റ്റിക്കുകൾ അകത്തു കയറുമോ അത്രയും പ്ലാസ്റ്റിക് വേസ്റ്റ് കൊണ്ട് അകം കുത്തിനിറയ്ക്കുന്നു. എന്നിട്ട് നന്നായി അടച്ച കുപ്പികൾക്ക് കല്ലുകൾ പോലെ നല്ല ബലം ഉണ്ടാകും.
ജർമൻ വിദ്യാർത്ഥിയായ ഇദ നിശ്ച്ചേ മംഗളൂരിൽ വന്നിരുന്നപ്പോഴാണ് മറ്റുള്ളവരെ ഇക്കോബ്രിക് ഉണ്ടാക്കാൻ പഠിപ്പിച്ചത്. ലോകത്തിലെ ആദ്യത്തെ ഇക്കോ ബ്രേക്ക് ആകൃതി ആദ്യമായി നിർമ്മിച്ചത് ഫിലിപ്പൈൻസിൽ ആണ്. ഇക്കോ ആശയത്തിന് ഇന്ത്യയിൽ ഇപ്പോൾ നല്ല പ്രചാരമുണ്ട്. അത് ജോലി സാധ്യതയുള്ള ഒരു സംരംഭമായി മാറിക്കഴിഞ്ഞു.
ഫാദർ മുള്ളർ ബെഞ്ച് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ള ബെഞ്ചുകൾ നിർമ്മിച്ചത് 10 വയസ്സുള്ള കുട്ടികളാണ്. വലിയ മരങ്ങളുടെ താഴെ ഈ ബെഞ്ചുകൾ ഇടാറില്ല. മരങ്ങളുടെ വേരുകൾ മണ്ണിലേക്ക് ഇറങ്ങി ഈ ബെഞ്ചുകൾക്ക് കേടു സംഭവിച്ചാലോ എന്ന് കരുതിയാണത്. എന്നാൽ ചെറിയ മരങ്ങളുടെ താഴെ തണൽ ലഭിക്കത്തക്ക വിധത്തിൽ ബെഞ്ചുകൾ ഇടുന്നു.