പുള്ളിപ്പുലിയുടെ പൊണ്ണത്തടി കുറയ്ക്കാൻ ശ്രമം; ഒടുവിൽ പരാജയപ്പെട്ടു മൃഗശാല അധികൃതർ

ചൈനയിലെ ഒരു മൃഗശാലയിലാണ് പുള്ളിപ്പുലിയുടെ ഭാരം കുറയ്ക്കാൻ ശ്രമിക്കുകയും തുടർന്ന് പരാജയപ്പെടുകയും ചെയ്തത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് ചൈനയുടെ സിഷ്വാൻ പ്രൊവിൻസിനു കീഴിലുള്ള പഞ്ചിഹ്യൂ പാർക്ക് മൃഗശാലയിൽ ഉണ്ടായിരുന്ന പുള്ളിപ്പുലിയുടെ ചിത്രങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഏറെ ശ്രദ്ധ നേടിയത്.
തന്റെ അമിത ഭാരത്തെ തുടർന്ന് അതിന് ചൈനയുടെ “ഓഫീസർ ക്ലോഹോസർ” എന്ന പേര് ലഭിച്ചു. ഡിസ്നിയുടെ ഹിറ്റ് ആനിമേറ്റഡ് സിനിമയിലെ അമിതഭാരമുള്ള പോലീസ് ഉദ്യോഗസ്ഥനെ പരാമർശിക്കുന്നതാണ് ഈ പേര്.

തടിയുടെ പേരിൽ ചിലർ അതിനെ പരിഹസിക്കുകയും അതേസമയം മറ്റു ചിലർ അതുമൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തു. മൃഗശാല ഒരു സ്റ്റേറ്റ്മെൻറ് പുറത്തുവിടുകയും അതിൽ പുള്ളിപ്പുലിയുടെ തടി നിയന്ത്രിക്കുവാൻ ആവശ്യമായ മാറ്റങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് പുലിയുടെ ഭാരത്തിന് യാതൊരു മാറ്റവും ഇല്ലാത്തതിനാൽ അവരുടെ ഈ ശ്രമം പരാജയപ്പെട്ടു.

2019-ൽ ആണ് ഈ പുള്ളിപ്പുലി മൃഗശാലയിൽ എത്തുന്നത്. ഇപ്പോൾ അതിന് 16 വയസ്സ് ആണുള്ളത്. അതായത് മനുഷ്യരോട് താരതമ്യം ചെയ്യുമ്പോൾ ഏകദേശം 60 മുതൽ 70 വരെയുള്ള വയസ്സുകളോട് സമം. അതിൻ്റെ ആരോഗ്യത്തെ കണക്കിൽ എടുത്ത് തുടർച്ചയായി മെഡിക്കൽ ചെക്കപ്പുകളും നൽകുന്നുണ്ടെന്ന് സൂ അധികൃതർ വിശദമാക്കി. എന്നാൽ പൊണ്ണത്തടി ഒഴിച്ച് മറ്റ് ഒരു ആരോഗ്യപ്രശ്നങ്ങളും ഈ പുള്ളിപ്പുലിക്ക് ഇല്ല എന്നും അവർ ഉറപ്പിച്ച് പറയുന്നു.
ഒടുക്കം അധികൃതർ തന്നെ പുലിയുടെ അമിതഭാരം കുറയ്ക്കുവാൻ വേണ്ട നടപടികൾ എടുക്കുകയുണ്ടായി. അതായത് അതിനു നൽകുന്ന ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ, അതിൻ്റെ ചുറ്റുപാടുകളിൽ വരുത്തിയ മാറ്റങ്ങൾ കൂടാതെ എക്സസൈസ് എന്നിവ. എന്നാൽ ഇതൊന്നും തന്നെ കാര്യമായി ഭാരം കുറയ്ക്കാൻ സഹായിച്ചില്ല.
ഇതിനെക്കുറിച്ച് എക്സ്പേർട്ടുകളുമായി സംസാരിച്ചതിനു ശേഷം ഭാരത്തിന് മാറ്റം ഒന്നുമില്ലാത്തതിനെ തുടർന്ന് അവർ മുന്നോട്ടു വെച്ചതായ കാരണം പുള്ളിപ്പുലിയുടെ വയസ്സായിരുന്നു. ഭാരം നിയന്ത്രിക്കാനുള്ള വയസ്സ് പുലിക്ക് അതിക്രമിച്ചുവെന്നും ഇങ്ങനെ തന്നെ മുൻപോട്ട് പോകുന്നതാണ് ഉത്തമം എന്നും ആയിരുന്നു അവരുടെ നിലപാട്.

പുള്ളിപ്പുലികൾക്ക് ഏകദേശം 23 വർഷത്തോളം ആണ് ആയുസ്സുള്ളത്.

“പുലി ആരോഗ്യവാനും സന്തോഷവാനും ആയിരിക്കുന്ന പക്ഷം ഒരു കുഴപ്പവും ഉണ്ടാവുകയില്ല” എന്നാണ് ഓഫീസർ ക്ലൗസറിനെ കുറിച്ച് അധികൃതർ പരാമർശിക്കുകയുണ്ടായത്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...