ശ്വാസം മുട്ടിച്ച്‌ കൊന്നു; പ്രതി കുറ്റം സമ്മതിച്ചു

വയോധികയെ ശ്വാസം മുട്ടിച്ച്‌ കൊന്ന കേസില്‍ സഹോദരിയുടെ മകൻ അറസ്റ്റില്‍.

തൃശൂർ ശ്രീകൃഷ്ണപുരത്താണ് സംഭവം.
ശ്രീകൃഷ്ണപുരം സ്വദേശി ശ്യാംലാല്‍ (34) ആണ് പിടിയിലായത്. തങ്കമണി (67) നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ബുധനാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. മാനസിക അസ്വാസ്ഥ്യമുള്ള തങ്കമണി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. ശ്വാസതടസമായിരുന്നു മരണകാരണം.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ പാരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്ക് വിധേയമാക്കുകയായിരുന്നു. പിന്നാലെയാണ് മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞത്.
തുടർന്ന് ആശുപത്രിയില്‍ പോകുമ്പോള്‍ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ശ്യാംലാലിനെ ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...