9 സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന്

9 സംസ്ഥാനങ്ങളില്‍നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

കേന്ദ്രമന്ത്രിമാരായപിയൂഷ് ഗോയല്‍, സർബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍കൂടിയാണ് തെരഞ്ഞെടുപ്പ്.

രാജ്യസഭാംഗങ്ങളായിരുന്ന കെ.സി. വേണുഗോപാല്‍ (കോണ്‍ഗ്രസ്), ദീപേന്ദർ സിങ് ഹൂഡ (കോണ്‍ഗ്രസ്), മിസ ഭാരതി (ആർ.ജെ.ഡി), വിവേക് താക്കൂർ (ബി.ജെ.പി), ബിപ്ലവ് കുമാർ ദേവ് (ബി.ജെ.പി) തുടങ്ങിയവരും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപരിസഭയില്‍ ഒഴിവ് വന്നിട്ടുണ്ട്.

ആഗസ്റ്റ് 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിആഗസ്റ്റ് 21 ആണ്. തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലെ രണ്ട് നിയമസഭ സീറ്റുകളിലേക്കും സെപ്റ്റംബർ മൂന്നിന് ഉപ തെരഞ്ഞെടുപ്പ് നടക്കും.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...