ആദിവാസി ഗോത്ര മേഖലയില്‍ എല്ലാ വീടുകളിലും ഈ വര്‍ഷം വൈദ്യുതി എത്തിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ആദിവാസി ഗോത്രമേഖലയിലുള്ള എല്ലാ വീടുകളിലും ഈ വര്‍ഷം തന്നെ പൂര്‍ണമായി വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. സീതത്തോട് സബ്‌സ്‌റ്റേഷന്‍ വൈദ്യുതി ലൈന്‍ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 110 കെവി ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
വൈദ്യുതി എത്തിക്കാന്‍ സാധിക്കുന്ന പ്രദേശങ്ങളില്‍ കെഎസ്ഇബി മുഖേനയും അല്ലാത്ത മേഖലകളില്‍ സോളാര്‍, വിന്‍ഡ്, ഹൈബ്രിഡ് മോഡലുകളില്‍ അനെര്‍ട്ട് മുഖേനയും  വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിന്റെ ഭാഗമായി കോട്ടമണ്‍പാറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ എട്ടു കിലോമീറ്റര്‍ ദൂരത്തില്‍ എല്‍.ടി  എബിസി കേബിള്‍ സ്ഥാപിക്കും. കുന്നം തോപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെവി എബിസി കേബിള്‍ വലിക്കും. സീതത്തോട് കെഎസ്ഇബി സെക്ഷന്റെ കീഴിലുള്ള ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ റീകണ്ടക്ടര്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ വൈദ്യുതി നഷ്ടം കുറയുകയും ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാവുകയും  ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി മേഖലയില്‍ വന്‍ പുരോഗതിയാണ് ഏഴുവര്‍ഷം കൊണ്ട് ഇടത് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍ 1129.64 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്.  ജില്ലയില്‍ വൈദ്യുതി ഉത്പാദന മേഖലയിലും മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളുടെ നേട്ടമാണിതെന്നും അടിസ്ഥാനസൗകര്യ വികസനം ശക്തിപ്പെടുത്തുന്നതിനാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, വൈസ് പ്രസിഡന്റ്  പി.എസ് സുജ,  സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ്  ബീന മുഹമ്മദ് റാഫി, സിനിമാ താരങ്ങളായ സുധീഷ് സുധി, ദര്‍ശന എസ് നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...