ട്വന്‍റി 20 സ്ഥാനാര്‍ഥി അഡ്വ. ആന്‍റണി ജൂഡി

ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു.

കിഴക്കമ്പലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 – 24), ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി (2020 – 22), 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023-ല്‍ പോർട്ടുഗലില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു ഈ 28കാരന്‍.
അതേസമയം ചാലക്കുടി മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു. മലയാറ്റൂര്‍-നീലീശ്വരം സ്വദേശിയായ ഇദ്ദേഹം ഹൈക്കോടതി അഭിഭാഷകനാണ്. കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984) മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021-)
എറണാകുളം – അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി (2004, 2006) പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വർഷത്തിനുള്ളില്‍ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവ് ആണ്.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുന്നു; കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും

തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിൽ പ്രതിസന്ധി തുടരുകയാണ്. തർക്കം പരിഹരിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെ സംസ്ഥാനത്തേക്ക്...

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും

പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തില്‍ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ...

വിഭാഗീയത: സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു

വിഭാഗീയതയെ തുടര്‍ന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു.സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പാര്‍ട്ടിക്കെതിരേ...

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യം:എം വി ഗോവിന്ദൻ

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുക എന്നതാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ക്യാംപസുകളെ കാവിവല്‍ക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. ഹൈക്കോടതി...