എറണാകുളം കെഎസ്‌ ആര്‍ടിസി ബസ്‌ സ്റ്റാൻ്റ് ഇനി മോഡേൺ

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു. ആദ്യഘട്ടത്തില്‍ 12 കോടി രൂപ ചെലവ്‌ വരുന്ന പദ്ധതിയുടെ തറക്കല്ലിടൽ ഫെബ്രുവരി 24ന്‌ നിർവഹിക്കും.

 തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍, വ്യവസായ മന്ത്രി പി രാജീവ്‌, ചീഫ്‌ സെക്രട്ടറി ഡോ. ആര്‍ വേണു, ഹൈബി ഈഡന്‍ എം. പി, ടി. ജെ. വിനോദ്‌ എം എല്‍ എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ വൈറ്റില മൊബിലിറ്റി ഹബ്‌ എംഡി മാധവിക്കുട്ടി, സ്മാര്‍ട്ട്‌ സിറ്റി മിഷന്‍ ലിമിറ്റഡ്‌ സിഇഒ ഷാജി വി നായർ, കെഎസ്‌ആര്‍ടിസി ജോയിന്റ്‌ എംഡി പി.എസ്‌. പ്രമോജ്‌ ശങ്കർ എന്നിവ൪ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാൻ്റിന്റെ നിര്‍ദിഷ്ട സ്ഥലം വൈറ്റില മൊബിലിറ്റി ഹബ്ബ്‌ സൊസൈറ്റിക്ക്‌ ഉടമസ്ഥാവകാശമില്ലാതെ, കൈവശാവകാശത്തോടെ നല്‍കും. ഫുട്പാത്ത്‌ ഭൂമി കെഎസ്‌ആര്‍ടിസി വിട്ടു നല്‍കും. അതിനു ശേഷം മണ്ണ്‌ പരിശോധന നടത്തി ഡിപിആർ തയ്യാറാക്കും. കാരിക്കാമുറിയിലെ ഭൂമിയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും കയറാൻ കഴിയുന്ന, മൊബിലിറ്റി ഹബ്ബിന്റെ അതേ മാതൃകയിലുള്ള, കെട്ടിടം നിർമിക്കുന്നതിനാണ്‌ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്‌.

 യാത്രക്കാര്‍ക്ക്‌ ആവശ്യമായ സൗകര്യങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവ ഈ കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ്‌ നിർമാണച്ചുമതല. നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചി നഗരത്തിന്‌ കെഎസ്‌ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും രണ്ട്‌ ഹബ്ബുകള്‍ സ്വന്തമാകും. സൗത്ത്‌ റെയില്‍വേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമുള്‍ച്ചെടെയുള്ള സൗകര്യങ്ങള്‍ ചേ൪ന്നുകിടക്കുന്ന കാരിക്കാമുറിയില്‍ പുതിയ മൊബിലിറ്റി ഹബ്ബ് വരുന്നതോടെ വലിയ രീതിയിലുള്ള കണക്റ്റിവിറ്റിയാണ്‌ സൃഷ്ടിക്കപ്പെടാ൯ പോകുന്നത്‌. ഇത്‌ യാത്രക്കാര്‍ക്കൊപ്പം സംരംഭകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാകുമെന്ന്‌ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവ്‌ പറഞ്ഞു.

ആധുനികവൽക്കരണത്തിനു മുന്നോടിയായി മന്ത്രി പി രാജിൻ്റെ നേതൃത്വത്തിൽ ജനുവരി 14ന് പദ്ധതി പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

എറണാകുളം കാരക്കാമുറിയിലുള്ള 2.9 ഏക്കര്‍ സ്ഥലത്താണ് ഹബ് സ്ഥാപിക്കുന്നത്. 701.97 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിഎസ്എംഎൽ ഇതിനകം കൊച്ചി നഗരത്തിൽ പൂർത്തിയാക്കിയത്. ഇതിൽ 347 കോടി രൂപ സംസ്ഥാന സർക്കാരിന്റെയും 343 കോടി രൂപ കേന്ദ്രസർക്കാരിന്റെയും 11.97 കോടി രൂപ കൊച്ചി കോർപറേഷന്റെയും വിഹിതമാണ്.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...