ജപ്പാനിലെ മാറ്റ്സ്യൂ, സകായ്മിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എഷിമ ഒഹാഷി ബ്രിഡ്ജ് വളരെ കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ളതാണ്.
ഒരു വശത്തിന് 6.1 ശതമാനവും മറുവശത്തിന് 5.1 ശതമാനവുമാണ് ചരിവ്. ഇത്തരത്തിലുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ പാലമാണിത്. ഒരു ഡ്രൈവര്‍ക്ക് പേടിസ്വപ്നമാകുന്ന തരത്തിലുള്ള, കുന്നിന്റെ ചെരിവു പോലെയാണ് പാലം.
നകാവുമി തടാകത്തിന് കുറുകെയുള്ള പാലത്തിനടിയിലൂടെ ബോട്ടുകള്‍ക്കും മറ്റും ഒരു ബുദ്ധിമുട്ടുമില്ലാതെ കടന്നുപോകാന്‍ സാധിക്കും. ഇതൊരു പാലമാണോ റോളര്കോസ്റ്ററാണോ എന്നുവരെ പാലത്തിന്റെ ഫോട്ടോ കാണുന്നവര്‍ക്ക് സംശയം തോന്നും.
പാലത്തിന്റെ നീളം 1.7 കിലോമീറ്ററും വീതി 11.4 മീറ്ററുമാണ്. 1997-ല്‍ ആരംഭിച്ച് 2004-ലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.