തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണം: ജില്ലാ കളക്ടര്‍ എ ഷിബു

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനു തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. ദേശീയ സമ്മതിദായക ദിനാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിപാറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുകയാണ്. ആരും വോട്ട് ചെയ്യാതെ മാറി നില്‍ക്കരുത്. തെരഞ്ഞെടുപ്പില്‍ എല്ലാ പ്രായത്തിലുള്ളവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും 18 വയസ് തികഞ്ഞ എല്ലാവരും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്ത പതിനെട്ട് വയസുകാരായ ആദിത്യന്‍, എസ് ലക്ഷ്മി എന്നിവര്‍ക്ക് കളക്ടര്‍ ചടങ്ങില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.
ജനാധിപത്യത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ജില്ലാ സ്വീപ്പ് ഐക്കണുമായ ബെന്യാമിന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരികള്‍ ജനങ്ങളാണെന്ന ഭരണഘടന നല്‍കിയിരിക്കുന്ന അവകാശത്തെ കൃത്യമായി വിനയോഗിക്കുകയാണ് വോട്ട് ചെയ്യുന്നതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. അവകാശം വിനയോഗിക്കല്‍ മാത്രമല്ല ഉത്തരവാദിത്വവും കടമയും നിറവേറ്റുകയാണെന്ന് തിരിച്ചറിയണം. പുതിയ തലമുറയുള്‍പ്പെടെ എല്ലാവരിലും ഈ ആശയം എത്തിക്കണം. ജനാധിപത്യപ്രക്രിയ സുസ്ഥിരതയോടെയും സുതാര്യതയോടും നിലനില്‍ക്കുന്നതിനായി എല്ലാവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മതിദായക പ്രതിജ്ഞ ബെന്യാമിന്‍ ചൊല്ലികൊടുത്തു.


എഡിഎം ബി. രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍ രാജലക്ഷ്മി, ഡപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) ബി.ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ ബീന.എസ്.ഹനീഫ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി. ബിനുരാജ്, കോഴഞ്ചേരി തഹസില്‍ദാര്‍ കെ ജയദീപ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...