എക്‌സൈസ് പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ പിടിച്ചത് 5.5 കിലോ കഞ്ചാവ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കിയതോടെ ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്തത് 5.53 കിലോഗ്രാം കഞ്ചാവ്. 27 അബ്കാരി കേസുകളിലായി 26 പേരെയും 23 എൻ.ഡി.പി.എസ്. കേസുകളിലായി 24 പേരെയും അറസ്റ്റ് ചെയ്തു. 36.220 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 35 ലിറ്റർ ബിയർ, 5.536 കിലോഗ്രാം കഞ്ചാവ്, 0.263 ഗ്രാം എം.ഡി.എം.എ., ഒരു വാഹനം എന്നിവ പിടിച്ചെടുത്തു. ഫെബ്രുവരി ഒന്നു മുതൽ എഴുവരെ ജില്ലയിൽ  204 റെയ്ഡുകൾ നടത്തി. 75 കോട്പ കേസെടുത്തു. 120 കള്ളുഷാപ്പുകളും അഞ്ച് വിദേശമദ്യ വിൽപന ശാലയും  നാല് ബാറുകളും 407 വാഹനങ്ങളും പരിശോധിക്കുകയും മദ്യത്തിന്റെ സാമ്പിൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ജില്ലയിൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും  വാഹന പരിശോധനകളും റെയ്ഡുകളും വ്യാപകമാക്കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...