ഫാദേഴ്സ് ഡേ 2024

മിക്ക രാജ്യങ്ങളിലും എല്ലാ വർഷവും ജൂൺമാസം മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ അഥവാ അച്ഛന്മാരുടെ ദിവസം ആചരിക്കുന്നത്. ഇതിൻ്റെ ഉത്ഭവം യു.എസ്-ലാണ്. ഈ വർഷം ഫാദേഴ്സ് ഡേ (ഇന്ന്) ജൂൺ 16-നാണ്.

ഒരു പിതാവ് തൻ്റെ കുട്ടിയുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് വാക്കുകൾക്കതീതമാണ്.

ലോകമെമ്പാടും ഫാദേഴ്സ് ഡേ ആയി കൊണ്ടാടുന്ന ഈ ദിനത്തിൽ അച്ഛന്മാരെ സ്മരിക്കേണ്ടത് ഏറെ പ്രധാനമാണ്.

ഈ ദിവസം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ദിവസമായി കണക്കാക്കപ്പെടുന്നു. എപ്പോഴും അമ്മമാർ കുട്ടികളോട് ഏറെ സ്നേഹത്തോടെ പെരുമാറുമ്പോൾ ഒരു കർക്കശക്കാരനായ അച്ഛൻ എല്ലാ വീട്ടിലും ഉണ്ടാവും. നമ്മുടെ ജീവിതത്തിൽ അവർ വഹിക്കുന്ന പങ്ക് എത്രത്തോളം ഉണ്ട് എന്നുള്ളത് ഈ ഒരു ദിവസം നമ്മളെ ഒന്നുകൂടി ഓർമിപ്പിക്കുന്നു.

എപ്പോഴും ഒരച്ഛൻ കുട്ടിക്ക് കരുത്തിൻ്റെ നേടുംതൂണായിരിക്കേണം. എപ്പോഴും അച്ഛന്മാരാണ് നമ്മുടെ വീടുകളിൽ കരുത്തിനെ സൂചിപ്പിക്കുന്ന അടയാളങ്ങൾ. തൻറെ കുടുംബം നിലനിർത്തുന്നതിന് വേണ്ടി അത്രയധികം അധ്വാനിക്കുകയും തൻ്റെ കുടുംബത്തെ സംരക്ഷിക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്ന ഒരാളാണ് അച്ഛൻ. തൻ്റെ വികാരങ്ങൾ പലപ്പോഴും പുറത്തു കാണിക്കാൻ സാധിക്കാതെ സ്വയം ഉള്ളിലടക്കി അദ്ദേഹം മുന്നോട്ടു നീങ്ങുന്നു.

ഒരു കടലോളം സ്നേഹം നമ്മൾക്ക് തന്ന അവർക്ക് എത്ര നന്ദി പറഞ്ഞാലും മതി വരികയില്ല.

ധീരതയുടെ അടയാളങ്ങളാണ് അച്ഛന്മാർ. എത്ര വലിയ പ്രശ്നങ്ങൾ നേരിട്ടാലും അതിനെയെല്ലാം ഒരുമിച്ച് നേരിടുവാൻ ഉള്ള ശക്തി അവർക്കുണ്ട്. നമ്മുടെ ആഗ്രഹങ്ങളിൽ എത്തിച്ചേരാൻ നമുക്ക് ഇന്ധനം ആകുന്നത് അവരുടെ കഠിനാധ്വാനമാണ്. നമ്മെ ലക്ഷ്യസ്ഥാനത്തേക്ക് അവർ നിശബ്ദരായി പിന്തുണയ്ക്കുന്നു. ഒരു പ്രശ്നം വരുന്ന ഘട്ടത്തിൽ നാം ഏതു തീരുമാനമെടുക്കണം അല്ലെങ്കിൽ അതിനെ ബുദ്ധിപരമായ എങ്ങനെ നേരിടണമെന്നതിന് അവർ ഉത്തമ ഉദാഹരണങ്ങളാണ്.

പിതാവിനോടുള്ള സ്നേഹവും നന്ദിയും അർപ്പിക്കുന്നതിനുള്ള ദിവസമാവണം ഫാദേഴ്സ് ഡേ.
നമ്മുടെ ലക്ഷ്യസ്ഥാനത്തിൽ എത്താൻ കൂട്ടാളികൾ ആകുന്നത് അവരാണ്. ക്ഷമയുടെയും, കഠിനാധ്വാനത്തിൻ്റെയും അളവില്ലാത്ത സ്നേഹത്തിൻ്റെയും പ്രതിരൂപങ്ങളാണ് പിതാക്കന്മാർ.

എല്ലാ അച്ഛന്മാർക്കും വരരുചിയുടെ ഫാദേഴ്സ് ഡേ ആശംസകൾ!

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...