വിവാഹാഘോഷത്തിന് ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; ശബ്ദം കേട്ട നവജാത ശിശു ഗുരുതരാവസ്ഥയില്‍

വിവാഹാഘോഷത്തിന് പൊട്ടിച്ചത് ഉഗ്രശേഷിയുള്ള പടക്കം, ശബ്ദം കേട്ട ഞെട്ടിയ 22 ദിവസം പ്രായമായ കുഞ്ഞ് അതിഗുരുതരാവസ്ഥയില്‍.കണ്ണൂര്‍ കുന്നോത്തുപറമ്പിൽ പയിഞ്ഞാലീന്റെവിട കെ.വി അഷ്‌റവിന്റെയും റിഹ്വാനയുടേയു കുഞ്ഞാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നത്.കുഞ്ഞ് ജനിച്ച് 18-ാം ദിവസമാണ് സംഭവം.പ്രസവത്തിനു ശേഷം തൃപ്പങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിലായിരുന്നു വിവാഹാഘോഷം നടന്നത്.കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന പരിപാടിക്കിടെയായിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്.ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനുറ്റോളം അബോധാവസ്ഥയിലാവുകയും ചെയ്തതായാണ് പരാതി. രാത്രിയും പകലുമായി നിരവധി തവണ ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിച്ചായിരുന്നു വിവാഹാഘോഷം നടന്നത്.

Leave a Reply

spot_img

Related articles

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു

ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട...

തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം പരക്കെ മഴയ്ക്കു സാധ്യത

തെക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം, എവിടെയും കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. തിരുവനന്തപുരം, കൊല്ലം,...

കുടംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് തിരി തെളിയും

പ്രദർശന വിപണന ഭക്ഷ്യ മേളയായ കുടുംബശ്രീ ദേശീയ സരസ് മേളക്ക് ഇന്ന് ചെങ്ങന്നൂർ നഗരസഭ സ്റ്റേഡിയത്തിൽ തിരി തെളിയും. പ്രധാന വേദിയിൽ വൈകിട്ട് അഞ്ചിന്...

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകൾ

വെഞ്ഞാറമൂടിന് ഇത് സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നാളുകളാണ്. നടപ്പിലാകുന്നത് നാടിന്റെ ചിരകാല സ്വപ്‌നം. വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം വേണമെന്ന നാടിന്റെ ആവശ്യം മേല്‍പ്പാല...