സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം, രണ്ട് കരാർ ജീവനക്കാർ മരിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

സേലത്തെ വൈദ്യുത നിലയത്തിൽ തീപിടുത്തം. രണ്ട് കരാർ ജീവനക്കാർ മരിച്ചു. വെങ്കിടേശൻ, പളനിസ്വാമി എന്നിവരാണ് മരിച്ചത്. 3 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. രണ്ടു ജീവനക്കാർ വൈദ്യുത നിലയത്തിൽ കുടുങ്ങി കിടക്കുന്നതായി സംശയം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.അതേസമയം ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം ഉണ്ടായി. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്. കടമുറിക്കുള്ളിലെ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതായി വിവരമുണ്ട്. കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പാചകവാതക സിലണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നത് വൻ അഗ്നിബാധയ്ക്ക് കാരണമായി. ഇടുക്കിയിൽ നിന്നുള്ള രണ്ട് അഗ്നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...