300 മില്യൺ സബ്സ്ക്രൈബേഴ്സ് ഉള്ള ആദ്യ യൂട്യൂബർ

മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ് സൺ 300 ദശലക്ഷം വരിക്കാർ എത്തുന്ന ആദ്യത്തെ യൂട്യൂബർ ആയി ചരിത്രം കുറിച്ചു. ഒരു മാസം മുമ്പ് ഏറ്റവും കൂടുതൽ സബ്‌സ്‌ക്രൈബുചെയ്‌ത YouTube ചാനലായി. സബ്സ്ക്രൈബേഴ്സിൻ്റെ എണ്ണത്തിൽ ഇന്ത്യൻ മ്യൂസിക് ലേബൽ ഭീമനായ ടി-സീരീസിനെ MrBeast മറികടന്നു.

“11 വർഷം മുമ്പ് എനിക്ക് വെറും 300 സബ്‌സ്‌ക്രൈബർമാർ മാത്രമുണ്ടായിരുന്നപ്പോൾ ഞാൻ ഭയന്നുവിറച്ചത് ഞാൻ ഓർക്കുന്നു,”മിസ്റ്റർ ബീസ്റ്റ് എക്‌സിൽ എഴുതി. ഇപ്പോഴത്തെ ഫോളോവേഴ്‌സിൻ്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്യുകയും ചെയ്തു. 2024 ജൂലൈ 10-നാണ് ബീസ്റ്റിൻ്റെ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2012 മുതലാണ് MrBeast തൻ്റെ YouTube ചാനൽ നടത്തുന്നത്. തുടക്കത്തിൽ MrBeast6000 എന്ന പേരിലായിരുന്നു വീഡിയോകൾ ചെയ്തത്. ഗെയിമിംഗായിരുന്നു ഉള്ളടക്കം. പ്രത്യേകിച്ച് Minecraft, Pokémon ഷോഡൗൺ എന്നിവ.

അദ്ദേഹത്തിൻ്റെ പോസ്റ്റിന് പിന്തുണയുമായി ആരാധകരും സഹ യൂട്യൂബർ സഹപ്രവർത്തകരുമായി 15.4 ദശലക്ഷത്തിലധികം പേരുണ്ട്. 300 സബ്സ്ക്രൈബേഴ്സ് ആയപ്പോൾ അതാഘോഷിച്ച തൻ്റെ പഴയ വീഡിയോയും മിസ്റ്റർ ബീസ്റ്റ് പോസ്റ്റ് ചെയ്തു.

“ലോക ജനസംഖ്യയുടെ 3.5% നിങ്ങളെ സബ്‌സ്‌ക്രൈബുചെയ്‌തിരിക്കുന്നു,” ഒരു ആരാധകൻ എഴുതി. ഡൊണാൾഡ്‌സണിൻ്റെ വരിക്കാരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ മറ്റൊരു നാഴികക്കല്ലിൽ എത്താനും സാധ്യതയുണ്ട്.

പ്രായപരിധി കുറച്ചിരുന്നെങ്കിൽ യുഎസ് പ്രസിഡൻ്റായി മത്സരിക്കാനും ആഗ്രഹമുണ്ടെന്ന് ബീസ്റ്റ് മുമ്പ് പറഞ്ഞിരുന്നു. പ്രസിഡൻ്റായാൽ താൻ എന്തൊക്കെ ചെയ്യുമെന്നും പറഞ്ഞു. “പ്രസിഡൻ്റായാൽ പിന്നെ രാഷ്ട്രീയ പാർട്ടിയെയൊന്നും വകവെയ്ക്കാതെ യുഎസ് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. എനിക്കറിയാത്തവ പറഞ്ഞു തരാൻ എനിക്ക് അറിവുള്ള ഉപദേഷ്ടാക്കളുണ്ടാകും. യുഎസിനെ ഒന്നിപ്പിക്കാൻ ഞാൻ ജോലി ചെയ്യും. 15 വർഷം കഴിഞ്ഞ് ചിലപ്പോൾ എനിക്ക് മത്സരിക്കാൻ അവസരമുണ്ടായാലോ.”

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...