മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 93-ാമത് ഓര്‍മപ്പെരുന്നാളിനു കൊടിയേറി.ദയറാ കത്തീഡ്രലില്‍ ഞായറാഴ്ച നടന്ന വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയേ തുടര്‍ന്ന്് മഞ്ഞനിക്കര ദയറാതലവനും ദക്ഷിണ മേഖല സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, ക്‌നാനായ ഭദ്രാസനത്തിന്‍റെകുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
യാക്കോബായ സുറിയാനി സഭയിലെ എല്ലാ ദേവാലയങ്ങളിലും ഇന്നലെ പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. ഏഴ്, എട്ട് തീയതികളിലാണ് പ്രധാന പെരുന്നാള്‍. ഇന്നു മുതല്‍ എല്ലാദിവസവും രാവിലെ വിശുദ്ധ കുര്‍ബാന ഉണ്ടാകും. കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഇന്നു രാത്രി ഏഴിന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധിയായി ലെബാനോനിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാട്രിയാര്‍ക്കേറ്റിലെ സുറിയാനി പഠന വിഭാഗത്തിന്‍റെ പാത്രിയര്‍ക്കാ വികാരിയും പാത്രിയാര്‍ക്കീസ് ബാവായുടെ പ്രത്യേക സ്ഥാനപതിയുമായ മാര്‍ സേവേറിയോസ് റോജര്‍ അക്രാസ് മെത്രാപ്പോലീത്ത ഇക്കൊല്ലത്തെ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.