ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ആറ് ദിവസങ്ങളിലായി മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 ഇന്ന് (ജനുവരി 23) ആരംഭിക്കും. വൈകിട്ട് നാലിന് എ. പ്രഭാകരന്‍ എം.എല്‍.എ ഉദഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും.
ഉദ്ഘാടന സമ്മേളനത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. എസ്. ചിത്ര, ഡി.ടി.പി.സി സെക്രട്ടറി സില്‍ബര്‍ട്ട് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, മലമ്പുഴ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഹേമലത, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. മോഹന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 28 ന് മേള സമാപിക്കും.
മേളയില്‍ നഴ്‌സറികളും ഫുഡ് സ്റ്റാളും പാട്ടുപുരയും
പുഷ്പമേളയില്‍ 15 സ്വകാര്യ നഴ്‌സറികള്‍ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്നുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിത ചട്ടങ്ങളനുസരിച്ച് ആറ് ഫുഡ് സ്റ്റാളുകളും ഉദ്യാനത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും ഉണ്ടാകും. മേള കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഉദ്യാനത്തിനകത്ത് മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചുമര്‍ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
മേളയില്‍ ഇന്ന്
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024ല്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ 6.30 വരെ പാലക്കാട് സ്വരലയ അവതരിപ്പിക്കുന്ന ഗാനോത്സവം, 6.30 മുതല്‍ 8.30 വരെ ജാഫര്‍ ഹനീഫയും സംഘവും അവതരിപ്പിക്കുന്ന റിതം ഗ്രിലോഗി ലൈവ് ബാന്‍ഡ് എന്നിവ ഉണ്ടാകും.