ഭരണങ്ങാനത്ത് ന്യൂനപക്ഷ വിദ്യാർഥികൾക്ക് പാസ് വേഡ് ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം : സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭ്യമുഖ്യത്തിൽ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്വേഡ്’   സംഘടിപ്പിച്ചു. ന്യൂനപക്ഷ വിദ്യാർഥികളുടെ സമഗ്രവികസനമാണ് ക്യാമ്പിന്റെ ലക്ഷ്യം. ഭരണങ്ങാനം ഓശാന മൗണ്ടിൽ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഇടുക്കി സബ് കളക്ടർ ഡോ. അരുൺ എസ്. നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. പുഷ്പ മരിയൻ അധ്യക്ഷയായി.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, തൊടുപുഴ സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. അനിത ഐസക്, ജിഷ പി. അസീസ് എന്നിവർ പങ്കെടുത്തു.
പാസ്വേഡിന്റെ ആദ്യഘട്ടമായ ട്യൂണിംഗിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. സമാപന സമ്മേളനം നാളെ (ജനുവരി 21ന്) വൈകിട്ട് മൂന്നിന് നടക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ സി.സി.എം.വൈ. പ്രിൻസിപ്പൽ ഡോ. അനിത ഐസക് അധ്യക്ഷയാകും. ഗ്രാമപഞ്ചായത്തംഗം ലിസമ്മ ഷാജൻ, ഡോ. പുഷ്പ മരിയൻ, ഷംനാസ് സലാം എന്നിവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...