കോട്ടയം: കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താൽപര്യമുള്ള കോട്ടയം ജില്ലയിൽ താമസിക്കുന്ന സ്ത്രീകൾക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 10 ന് കുമരകം കവണാറ്റിൻകരയിലെ വിനോസഞ്ചാര വകുപ്പ് ജില്ലാ കാര്യാലയത്തിലാണ് പരിപാടി നടക്കുക. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9633992977 എന്ന ഫോണിലോ https://forms.gle/hHDWR6G3d9gTRgGP8 എന്ന ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യണം.