വയനാട് മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന ബേലൂർ മക്നക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്.
ദൗത്യസംഘം കാടുകയറിയുള്ള തിരച്ചിലാരംഭിച്ചു.
നാല് കുങ്കിയാനകളും തിരച്ചിലിനായുണ്ട്.
ബാവലി – മണ്ണുണ്ടി വനാതിർത്തിക്കുള്ളിലാണ് നിലവിൽ ആനയുള്ളത്.
ആനയുടെ റേഡിയോ കോളറിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചു.
ബാവലി മേഖലയിൽ ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.
സ്ഥലവും സന്ദർഭവും അനുയോജ്യമായാൽ മയക്കുവെടി വെക്കാനാണ് തീരുമാനം.