തൃണമൂൽ കോൺഗ്രസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.ബംഗാൾ നിയമസഭയിൽ കൃഷണനഗർ ഉത്തർ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഇന്ത്യയുടെ 32-ാമത് റെയിൽവേ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം, ബംഗാളിൽ നിന്ന് രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

