പന്തളം രാജകുടുംബാംഗം മൂലം നാൾ പി. ജി.ശശികുമാർ വർമ്മ അന്തരിച്ചു

പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി. ജി.ശശികുമാർ വർമ്മ അന്തരിച്ചു. അദ്ദേഹത്തിന് 72 വയസ്സായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം.

പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ.

മക്കൾ സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ , മരുമകൻ നരേന്ദ്രവർമ്മ. സംസ്കാരം 14 ന് ഉച്ചക്ക് 3 മണിക്ക്.

അശൂലം മൂലം വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും.

തിരുവനന്തപുരത്ത് ഗവ.സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥനായിരുന്നു.

മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദീർഘകാലം പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് ആയിരുന്നു.

കേരള ക്ഷത്രിയക്ഷേമ സംഘം പ്രസിഡൻ്റ്, പന്തളം കേരളവർമ്മ വായനശാല പ്രസിഡൻ്റ് എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു.

വിവിധ സാഹിത്യ സംസ്കരിക സംഘടനകളുടെ വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുള്ളതും നിലവിൽ കേരള ക്ഷേത്ര ആചാരസമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി എന്നിവയുടെ അദ്ധ്യക്ഷനാണ്.

24 ന് ശുദ്ധക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കും.

Leave a Reply

spot_img

Related articles

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...