തൻ്റെ നിലപാട് വിശദീകരിക്കാൻ മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചു. നാളെ രാവിലെ 11ന് പറവൂരിലെ വീട്ടിൽ വച്ച് ആണ് വാർത്താ സമ്മേളനം.അതിനിടെ സുധാകരൻ സ്വന്തമായി വാട്സാപ്പ് മീഡിയ ഗ്രൂപ്പ് ആരംഭിച്ചു.അമ്പലപ്പുഴയില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നീക്കങ്ങൾ.പാർട്ടി അംഗത്വം പുതുക്കില്ലെന്ന് സുധാകരൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ ഫോണില്‍ വിളിച്ചപ്പോഴും അംഗത്വ ഫോറം പൂരിപ്പിച്ചു നല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം. പാർട്ടിക്കുള്ളില്‍ താൻ കടുത്ത അവഗണന നേരിടുകയാണെന്ന് അദ്ദേഹം തുറന്നടിസിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട ശേഷം ജില്ലാ സെക്രട്ടറി തിരിഞ്ഞുനോക്കിയില്ലെന്നും അടിയന്തരാവസ്ഥാ വാർഷിക പരിപാടിയില്‍ പോലും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു. എം.വി. ഗോവിന്ദന്റെ പരാമർശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും താൻ പരിഗണന അർഹിക്കുന്നില്ലെന്ന പ്രയോഗം ശരിയല്ലെന്നും സുധാകരൻ പറഞ്ഞു.

