തിരുവല്ലയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: 2 യുവാക്കളും പിടിയിൽ.
തിരുവല്ല കുറ്റപ്പുഴയിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ പ്രതികളായ യുവാക്കളും പോലീസ് പിടിയിൽ.
പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത് എന്നറിയുന്നു. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.
അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ലയിലെത്തിക്കും. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾക്കും പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 11.30 മണിക്കാണ് കുട്ടിയെ കാണാതായത്.