ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്നു: അഡ്വ.പി. സതീദേവി

ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും പട്ടികവര്‍ഗ മേഖലയില്‍ ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്നും . പട്ടികവര്‍ഗ മേഖല ഇടുക്കി ജില്ലാതല ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
   പട്ടികവര്‍ഗ മേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസത്തിനിടയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു തടയിടേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാനസര്‍ക്കാര്‍ മികച്ച പഠനസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്കു കഴിയണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് പരിശീലനം ഉള്‍പ്പെടെ ഒരുക്കി നല്‍കി കൈപിടിച്ചു ഉയര്‍ത്താനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഒട്ടനവധി കുട്ടികള്‍ക്ക് പരിശീലനം ലഭിക്കുകയും തുടര്‍ന്ന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.  പട്ടികവര്‍ഗ ക്യാമ്പിന്റെ ഭാഗമായി നാളെ ജനുവരി 17ന് ചേരുന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ കുടികളുടെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
മറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ തോമസ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാണി, അഡ്വ. പി. കുഞ്ഞായിഷ, വികസന സ്ഥിരം സമിതി അധ്യക്ഷ ഉഷ ഹെന്റി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. വിജയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കം പരമശിവം, അംബിക രഞ്ജിത്ത്, റോസ് മേരി, അശ്വതി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, എസ്.എ. നജീം, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.എം. ജോളി, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ശുഭ എന്നിവര്‍ സംസാരിച്ചു.
പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സുദീപ് കുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ പി.എച്ച്. ഉമ്മറും അവതരിപ്പിച്ചു.
നാളെ 17ന് രാവിലെ 8.30ന് മറയൂരിലെ നെല്ലിപ്പെട്ടി കുടിയിലെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. രാവിലെ 11ന് മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ചേരുന്ന ഏകോപനയോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ അരുള്‍ ജ്യോതി, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...