യുവ പ്രൊഫഷണലുകൾ ഗോവ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിക്ഷേപിക്കുന്നു

യുവ പ്രൊഫഷണലുകൾ മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും ജോലിക്കായി ഇപ്പോൾ ഗോവയിലേക്ക് മാറുകയാണ്.

ഗോവയിലെ ഗേറ്റഡ് വില്ലകളിൽ യുവ പ്രൊഫഷണലുകൾ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇത്തരം നിക്ഷേപം വാടകവരുമാനം കിട്ടുന്നതോടൊപ്പം മുടക്കിയ പണത്തിൻ്റെ മൂല്യവർദ്ധനക്കും സാധ്യതയുണ്ടെന്നാണ് അവരുടെ കണ്ടെത്തൽ.

ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോവയിലെ അഞ്ജും, അർപോറ, ബാഗ, കലാൻഗുട്ട്, കാൻഡോലിം എന്നിവിടങ്ങളിലെ വില്ലകളുടെ വിലകളിൽ 22% മൂലധന മൂല്യം ഉയർന്നതായി കണക്കുകൾ കാണിക്കുന്നു.

ഗോവയിലെ ചില പുതിയ വില്ല പ്രോപ്പർട്ടികളുടെ വില 7-10 കോടി രൂപയാണ്.

സാവിൽസ് ഇന്ത്യയുടെ ഗവേഷണ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് വില്ലകൾ വാങ്ങുന്നവർ പ്രധാനമായും 30-60 വയസ് പ്രായമുള്ള വ്യക്തികളാണ് എന്നാണ്. അതിൽ ശമ്പളമുള്ള പ്രൊഫഷണലുകളും ബിസിനസുകാരും ഉൾപ്പെടുന്നു. വാടക വരുമാനവും മൂലധന വർദ്ധനയുമാണ് വാങ്ങുന്നവരെ ആകർഷിക്കുന്ന ഘടകം.

തീരപ്രദേശത്തുള്ള 2000 മുതൽ 4000 സ്ക്വയർ ഫീറ്റ് വരെ വലിപ്പമുള്ള 3 അല്ലെങ്കിൽ 4 ബെഡ്‌റൂം ഗേറ്റഡ് വില്ലകളാണ് നിക്ഷേപകർ തിരഞ്ഞെടുക്കുന്നതെന്ന് സാവിൽസ് ഇന്ത്യ പറയുന്നു.

വെക്കേഷൻ ഹോമുകൾ കൂടുതൽ വരുമാനം ലഭിക്കുന്നവയാണ്. വരുമാനം സ്ഥിരമായി ലഭിച്ചുകൊണ്ടുമിരിക്കും.

ഗോവ വിനോദസഞ്ചാരികളെ ആകർഷിക്കുകയും വളരുകയും ചെയ്യുന്നതുപോലെ അവിടത്തെ പ്രോപ്പർട്ടി വിപണിയിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.

ഗോവയിലെ ലക്ഷ്വറി വില്ലകളിലേക്ക് പല സെലിബ്രിറ്റികളും താമസം മാറാൻ ആഗ്രഹിക്കുന്നു. വലിയ ഡിമാൻഡുള്ള ഒരു ഹൈ സൊസൈറ്റി സ്റ്റാറ്റസ് ഉള്ള ഒരു ഭൂപ്രദേശമായി ഗോവ മാറിക്കൊണ്ടിരിക്കുകയാണ് എന്നു തന്നെ പറയാം.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...