ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

കോതമംഗലത്തു നിന്ന് പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണി എന്ന യുവാവിന്റെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ജീപ്പ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദ്ദേശം നൽകി. ഗൂഗിൾ നിർദ്ദേശത്തെ തുടർന്ന് വഴിയറിയാത്ത ഇടറോഡിലൂടെ സഞ്ചരിച്ചാണ് ജീപ്പ് തോട്ടിൽ വീണത്. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം.ആയൂർവേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബോണി പുന്നമട ഭാഗത്തേയ്ക്ക് പോയത്. ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ കരയ്ക്കെത്തിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...