അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ ഇടപെട്ട് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുള്‍പ്പെടയുള്ളവരുടെയും ഫോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതീവഗൗരവത്തോടെയാണ് ആരോപണത്തെ കാണുന്നതെന്നും ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി.

എഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാരുള്‍പ്പെടയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് വ്യാപകമായ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപിക്കുന്ന എംഎല്‍എ തന്നെ ചില ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖകള്‍ പുറത്തുവിടുന്നു. ഇത് നിയമലംഘനമാണെന്നും സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

നിയമലംഘകരും നിയമപാലകരും തമ്മില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുന്ന സാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുന്നു. ഇത് ജനങ്ങള്‍ക്ക് സംശയമുണ്ടാക്കുമെന്നും സംസ്ഥാന ഭരണത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതേക്കുറിച്ച്‌ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തുനടപടികള്‍ സ്വീകരിച്ചുവെന്നും, അടിയന്തരമായി നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ കത്ത് നല്‍കിയത്.

Leave a Reply

spot_img

Related articles

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം

ഹെഡ്ഗേവാർ വിവാദത്തെ തുടർന്ന് പാലക്കാട് നഗരസഭയില്‍ സംഘർഷം.യുഡിഎഫും എല്‍ഡിഎഫും നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്.വനിതാ അംഗങ്ങളും ഏറ്റുമുട്ടി. നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് സംഘർഷമുണ്ടായത്. നഗരസഭ...

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വെച്ചന്നാണ് ഇന്ന് വ്യാജ ഭീഷണി സന്ദേശം എത്തിയത്. തിരുവനന്തപുരം ഡിസിപിയുടെ ഈ...

കായിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട്‌ റിലീസ്‌ ഇന്ന്

കായിക വകുപ്പ്‌ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ലോഗോ, മാസ്‌കോട്ട്‌ റിലീസ്‌ ഇന്ന് വൈകീട്ട്‌ 3.30 ന്‌ കേരള പത്ര പ്രവർത്ത യൂണിയൻ...