ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ കെവിൻ

ഗിന്നസ് വേൾഡ് റെക്കോർഡ്സിലെ ഏറ്റവും ഉയരം കൂടിയ നായയായി ഗ്രേറ്റ് ഡേൻ ഇനത്തിൽ പെട്ട കെവിൻ എന്ന നായ.

കെവിൻ്റെ പ്രായം മൂന്ന് വയസ്സ്.

2014-ൽ അഞ്ചാം വയസ്സിൽ മരിച്ച മറ്റൊരു ഗ്രേറ്റ് ഡെയ്ൻ നായയായ സ്യൂസിൻ്റെ പേരിലായിരുന്നു ഇതിനു മുമ്പുള്ള ഗിന്നസ് റെക്കോർഡ്. സ്യൂസിൻ്റെ ഉയരം 3 അടി 8 ഇഞ്ച് (1.118 മീറ്റർ) ആയിരുന്നു.

കെവിൻ്റെ പൊക്കം ഏകദേശം മൂന്നടി രണ്ടിഞ്ച് ആണ്. സ്യൂസിനേക്കാളും പൊക്കം കുറവാണ് കെവിന്. പിൻകാലിൽ ഇരുന്നാൽ കെവിന് ഏഴടി ഉയരമുണ്ട്.

കെവിൻ താമസിക്കുന്നത് യുഎസിലെ ലോവയിലുള്ള വെസ്റ്റ് ഡെസ് മോയിൻസ് എന്ന സ്ഥലത്താണ്.

അമേരിക്കൻ ആക്ടർ ആയ മക്കോളേ കൽക്കിൻ അഭിനയിച്ച 1990- കളിലെ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ഹോം എലോൺ (Home Alone). ഈ ചിത്രത്തിലെ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിൻ്റെ പേരായിരുന്നു കെവിൻ മക്കാലിസ്റ്റർ. ഈ പേരാണ് നായക്ക് ഇട്ടിരിക്കുന്നത്.

കെവിൻ്റെ വീട്ടിൽ അവനെ കൂടാതെ മറ്റ് മൂന്ന് നായ്ക്കളും നാല് പൂച്ചകളും ഉണ്ട്.

നല്ലവണ്ണം ആഹാരം കഴിക്കുമെങ്കിലും ശരീരവടിവ് കെവിൻ കാത്തുസൂക്ഷിക്കുന്നുണ്ട്.

അവനെ കാണുന്നവർ അവൻ്റെ പൊക്കം കണ്ട് ഇവൻ കുതിരയാണോ എന്നു പോലും ചോദിക്കാറുണ്ടത്രേ.

കെവിൻ മറ്റു നായകളോടും പൂച്ചകളോട് വളരെ സ്നേഹത്തോടെയാണ് ഇടപെടുന്നത് എന്ന് ഉടമസ്ഥനായ ട്രേസി വോൾഫെ പറഞ്ഞു.

ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽ പെട്ട നായകൾ സൗഹാർദ്ദപരമായതും സൗമ്യതയും വാത്സല്യവും ഉള്ള സ്വഭാവത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ടവരാണ്. അവ മികച്ച കുടുംബ കൂട്ടാളികളാണ്. ഇവ കുടുംബാംഗങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നു. കരുത്തുറ്റ പേശീബലവും മെലിഞ്ഞ നല്ല ആനുപാതികമായ ശരീരവുമുള്ള ഗ്രേറ്റ് ഡെയ്‌നുകൾക്ക് കമാൻഡിംഗ് സാന്നിധ്യവുമുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...