എന്താണ് നേക്കഡ് റെസിഗ്നേഷൻ?

ചൈനയിൽ ആളുകൾ 996 വർക്ക് ഷെഡ്യൂൾ അനുസരിച്ചാണ് ജോലി ചെയ്യുന്നത്. 996 വർക്ക് ഷെഡ്യൂളിൽ ജീവനക്കാർ ആഴ്ചയിൽ ആറ് ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ ജോലി ചെയ്യുന്നു. ഈ തൊഴിൽ സംസ്കാരമാണ് അവിടെ കോർപ്പറേറ്റ് വ്യവസായത്തിൽ തുടർന്നു പോരുന്നത്. ഇടയ്ക്ക് ലീവ് എടുക്കുന്നതും പലപ്പോഴും അവിടെ സംശയത്തോടെയാണ് കാണുന്നത്.

പുതിയ തലമുറയിലെ നിരവധി യുവാക്കൾ ഇതിനെതിരെ ശബ്ദമുയർത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അവിടെ ഒരു ട്രെൻഡ് തുടങ്ങിയിട്ടുണ്ട്. ഈ പ്രവണതയെ നേക്കഡ് റെസിഗ്നേഷൻ എന്നാണ് വിളിക്കുന്നത്. ഇതിൽ ഒരു ബാക്കപ്പും ഇല്ലാതെ ജോലിക്കാർ ജോലി ഉപേക്ഷിക്കുന്നു.

ഒരു ബാക്കപ്പ് പ്ലാനിനോ മറ്റൊരു ജോലിക്കോ കാത്തുനിൽക്കാതെ ജോലിയിൽ നിന്ന് രാജിവെക്കുന്നതിനെയാണ് നേക്കഡ് റെസിഗ്നേഷൻ എന്നു പറയുന്നത്. ചൈനയിലെ യുവ പ്രൊഫഷണലുകൾക്കിടയിൽ ഈ പ്രവണത ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വെയ്‌ബോ (ട്വിറ്ററിന് സമാനമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം), ജിയാഹോങ്‌ഷു എന്നിവയിൽ ഈ പദം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. മേലുദ്യോഗസ്ഥന്മാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മടുപ്പിക്കുന്ന ജോലിയിൽ നിന്ന് ഇടവേള എടുക്കാനായി ജോലി തന്നെ രാജി വെയ്ക്കുന്നു.

യുവ പ്രൊഫഷണനുകളെ സംബന്ധിച്ചിടത്തോളം ജോലിയുടെ ടെൻഷൻ അവസാനിക്കുന്നില്ല. ഇതിന് Liong Dian Yixian എന്നാണ് അവർ പറയുന്ന വാക്ക്. ഇവർക്ക് ഒരു തരത്തിലുള്ള മോചനവും സാധ്യമാകുന്നുമില്ല. അവർ മാനസികമായി ക്ഷീണിച്ച അവസ്ഥയിലെത്തുന്നു.

അങ്ങനെ അവർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ രാജി അതായത് നേക്കഡ് റെസിഗ്നേഷൻ പരസ്യമായി പ്രഖ്യാപിക്കുന്നു. പ്രൊഫഷണലുകൾക്ക് യാത്ര ചെയ്യാനോ പുതിയ കഴിവുകൾ പഠിക്കാനോ സാധിക്കുന്നില്ല. അതുകൊണ്ട് അവർ ജോലി ഉപേക്ഷിക്കുകയാണ്. ഈ അവസ്ഥയെ കുറിച്ച് അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.

കൊവിഡ്-19 മഹാമാരിയും തുടർന്നുള്ള സാമ്പത്തിക മാന്ദ്യവും ഇതിന് ആക്കം കൂട്ടി. ചൈനയുടെ തൊഴിൽ രീതികൾ സമൂഹത്തിൽ മാനസിക പ്രശ്നങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്.

മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഇത് സംബന്ധിച്ച് ഒരു സർവേ നടത്തിയിരുന്നു. 30 രാജ്യങ്ങളിലായി 30,000-ത്തിലധികം ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തി. 75% ജീവനക്കാരെയും എന്തെങ്കിലും ഒരു പ്രശ്നം അലട്ടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...