ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആനയോട്ടത്തിൽ ദേവസ്വം ആന ഗോപീകണ്ണൻ എന്ന ആന വിജയിച്ചു. ഇന്നുച്ചയ്ക്ക് മൂന്നു മണിയ്ക്കായിരുന്നു ആനയോട്ടം. ആനയോട്ടത്തിൽ ഓടാൻ ഇന്നലെ മൂന്നാനകളെ തിരഞ്ഞെടുത്തിരുന്നു. ദേവദാസ്, ഗോപീകൃഷ്ണൻ, രവികൃഷ്ണൻ എന്നിവയെ ആയിരുന്നു ഓടാൻ നറുക്കെടുത്തത്.
ഇത് ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.
ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. ആനയോട്ടം നടന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തിന് കൊടിയേറുന്നത്.