തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി

തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.നിലവിൽ ലീവിലുള്ള ഡോക്ടറെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.അതേസമയം, ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറുടെ കൈയിൽനിന്നും യുവതി പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയതായി ആരോപണമുണ്ട്.

Leave a Reply

spot_img

Related articles

മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചു; ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് അയൽവാസി മരിച്ചു

മദ്യലഹരിയിൽ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയും അടുത്ത ബന്ധുവുമായ 52കാരൻ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. പത്തനംതിട്ട കോന്നി എലിയറക്കലിലാണ് സംഭവം.എലിയറക്കൽ സ്വദേശി...

ഇടുക്കി ജില്ലയില്‍ പട്ടയ ഭൂമിയിലെ നിര്‍മാണ നിരോധനം നീക്കി

ഇടുക്കി ജില്ലയില്‍ പട്ടയ ഭൂമിയിലെ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം.വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമി പതിവ് ചട്ടത്തിന് അനുമതി...

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു

മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു.ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂണിയനിലെ പത്ത് അംഗങ്ങള്‍ രാജിവച്ചു.താലൂക്ക് യൂണിയനില്‍...

ഹൗസ്ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാണാതായ ഹൗസ്ബോട്ട് ജീവനക്കാരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചമ്പക്കുളം പഞ്ചായത്തില്‍ അമച്ചകരി മുറിയില്‍ കൊച്ചുമുണ്ടക്കല്‍ വീട്ടില്‍ മാത്യു തോമസിനെയാണ് (33) കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന്...