കാര്‍ഷിക പൈതൃകമുണര്‍ത്തി കൊയ്ത്തുത്സവം

ഹരിതരശ്മി പദ്ധതിയുടെ ഭാഗമായുള്ള  കൊയ്ത്തുത്സവം പനമരം പഞ്ചായത്തിലെ മാങ്കാണി തറവാട്ടില്‍ നടന്നു. ഹരിതരശ്മി പദ്ധതിയില്‍ ഗുണഭോക്താക്കളായ മാങ്കാണി സംഘമാണ് 15 ഏക്കറില്‍ കൃഷിയിറക്കിയത്. ഹരിതരശ്മി പദ്ധതിയില്‍ വയനാട് ജില്ലയില്‍  140 സ്വാശ്രയ സംഘങ്ങളിലായി 3000 കര്‍ഷകരാണുള്ളത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് , സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്പ്‌മെന്റ്  മുഖേന നടപ്പാക്കുന്ന ഹരിതരശ്മി പദ്ധതിയാണ് കൃഷിക്കാവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കിയത്. വയനാട് ജില്ലയില്‍ 500 ഏക്കറിലാണ്  പദ്ധതിയുടെ ഭാഗമായി നെല്‍ക്കൃഷി പ്രോത്സാഹിപ്പിച്ചത്. വയനാടിന്റെ തനത് നെല്ലിനങ്ങളായ ഗന്ധകശാല, കുള്ളന്‍ തൊണ്ടി, ആയിരം കണ, ജീരകശാല, അടുക്കന്‍, പാല്‍തൊണ്ടി, മുള്ളന്‍കൈമ എന്നീ വിത്തുകളാണ് കൃഷിയിറക്കിയത്. നെല്‍കൃഷി പ്രോത്സാഹനത്തോടൊപ്പം പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കൊയ്ത്തുത്സവം  ഒ.ആര്‍ കേളു എം. എല്‍. എ  ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍ അധ്യക്ഷനായി. യോഗത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ബിനോയ് കാറ്റാടിയില്‍ മുഖ്യാതിഥിയായി. ഹരിതരശ്മി പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി. ജി. അനില്‍ പദ്ധതി വിശദീകരണം നടത്തി. പനമരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി. നജ്മുദ്ധീന്‍, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി അലക്കമുറ്റം, ഹരിതരശ്മി മാനന്തവാടി ഫെഡറേഷന്‍ പ്രസിഡന്റ് ബാബുരാജ്, ഖജാന്‍ജി പി.സി ബാലന്‍ ,പ്രൊമോട്ടര്‍ സി സജിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...