കേരള മോട്ടോര്‍ വാഹന തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സ പരിശോധന ക്യാമ്പും സൗജന്യ ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധന ക്യാമ്പും ഇന്ന് (20) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഘടിപ്പിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍ നടക്കുന്ന ക്യാമ്പ് പത്തനംതിട്ട ആര്‍റ്റിഒ എച്ച്. അന്‍സാരി ഉദ്ഘാടനം ചെയ്യും. ഫോണ്‍ : 04682 320158