കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തും

കനത്ത മഴ പെയ്തു തകർക്കുകയാണ് കേരളം മുഴുവൻ. ഈ മഴയിൽ പല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. ഒട്ടനവധി നാശനഷ്ടങ്ങളാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഫലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാ​ഗ്രത വേണം.

Leave a Reply

spot_img

Related articles

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ.ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലന്ന് സൂചന.അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്ന് ആണ് റിപ്പോർട്ട്.ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.ജി...

ഭാര്യയോട് ക്ഷമ പറഞ്ഞ് ഗണേഷ് കുമാർ; തർക്കം ഒത്തുതീർപ്പിലേക്ക്

ഭാര്യ ബിന്ദു മേനോനോട് ക്ഷമാപണം നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അദ്ദേഹം സംസാരിച്ചു.ഇന്നലെ താൻ വൈകാരികമായി...