കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂട് ജാഗ്രതാ നിർദ്ദേശം.2 മുതൽ 3 ഡിഗ്രി ചൂട് ഉയരും എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ഇന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നത്തെ ഉയര്‍ന്ന ചൂട് പലര്‍ക്കും സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അതിനാല്‍ തന്നെ പൊതുജനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും പറയുന്നു.