തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ ഹോട്ടൽ സംഘടന. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും സംഘടന അറിയിച്ചു. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത.സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും...

ബിജെപിയിലും സീറ്റ് തർക്കം തുടരുന്നു; കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല

സീറ്റ് വിഭജനത്തിൻ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല.ചെങ്ങന്നൂരില്‍ എം വി...

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വം; കടുത്ത വിമർശനവുമായി സജി ജോസഫ്

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകൻ സജി ജോസഫ്.കുട്ടനാട്ടിലെ സീറ്റ് കോണ്‍ഗ്രസ് വിറ്റെന്നാണ് സജി ജോസഫിന്റെ ആരോപണം. കുട്ടനാട്ടിലേത് പെയ്‌മെന്റ് സീറ്റ്...

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വന്നിരുന്നു.ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുകയാണ്....