ഞാനുമുണ്ട് പരിചരണത്തിന് ; പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു

ഞാനുമുണ്ട് പരിചരണത്തിന്’ എന്ന സന്ദേശം ഉയര്‍ത്തി ജില്ലാതല പാലിയേറ്റീവ് കെയര്‍ ദിനാചരണ പരിപാടി നെടുങ്കണ്ടം എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.  ജനുവരി 15 മുതല്‍ 23 വരെ ആചരിച്ച പാലിയേറ്റീവ് വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
നമുക്ക് ചുറ്റുപാടും കിടപ്പിലായിപ്പോയവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രാദേശിക പരിചരണ കൂട്ടായ്മകളില്‍ എല്ലാവരും പങ്കാളികളാവണമെന്നതായിരുന്നു ഇത്തവണത്തെ സന്ദേശം. ശാരിരീകവും മാനസികവും സാമൂഹികവുമായ നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികളെയും കുടുംബങ്ങളെയും കേള്‍ക്കുകയും പരിചരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പരിചരണം രോഗികളുടെ അവകാശമാണെന്ന സന്ദേശത്തിലൂന്നിയായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍.  പരിപാടിയുടെ മുന്നോടിയായി നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിന്നും പാലിയേറ്റീവ് കെയര്‍ സന്ദേശറാലി നടത്തി. പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന വ്യക്തിയും കുട്ടിയുമായ ക്രിസ്റ്റോ ബാബു ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, ജില്ലാതല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നിരവധിപേര്‍ റാലിയില്‍ പങ്കെടുത്തു.
തുടര്‍ന്ന് 11.30 ന് നടന്ന പൊതുസമ്മേളനം എം.എം മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് അധ്യക്ഷനായി. തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.അജി പി.എന്‍ പാലിയേറ്റീവ് കെയര്‍ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. നെടുങ്കണ്ടം ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ്, ആയുര്‍വേദ പാലീയേറ്റീവ് കെയര്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ കെ.ആര്‍.സുരേഷ്, ഹോമിയോപ്പതി പാലിയേറ്റീവ് കെയര്‍ ജില്ലാ കണ്‍വീനര്‍ ഡോ. ഐന, സ്വരുമ പാലിയേറ്റീവ് കെയര്‍ വൈസ് പ്രസിഡന്റ് വി.ജെ ജോസഫ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി സ്വാഗതവും പാലിയേറ്റീവ് കെയര്‍ ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിജോ വിജയന്‍ കൃതജ്ഞതയും പറഞ്ഞു. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, എം.എല്‍.എസ്.പി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, പാലിയേറ്റീവ് കെയര്‍ പരിചരണം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 500 ലേറെ പേര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...