മത്സ്യങ്ങളുടെ പ്രജനനകാലത്ത് നിയമം ലംഘിച്ചുള്ള മീന്‍പിടുത്തത്തിന് (ഊത്ത പിടുത്തം) എതിരെ കര്‍ശന നടപടി ഉണ്ടാകും.
പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിന് തടസ്സം വരുത്തി കുടു അടിച്ചില്ല്, പത്തായം മുതലായ അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ മീന്‍ പിടിക്കുന്നത് കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.
വിലക്ക് ലംഘിച്ച് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും ആറുമാസം തടവും ലഭിച്ചേക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് അറിയിച്ചു.