ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. സുപ്രിം കോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ ആഭ്യന്തര അന്വേഷണസമിതി രൂപീകരിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ ക്ക് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃത മായി പണം കണ്ടെടുത്ത സംഭവത്തില്‍ ഡല്‍ഹി ഹൈ കോടതി ജഡ്ജി യശ്വന്ത് വര്മക്കെതിരെ ആഭ്യന്തര അന്വേഷണത്തിനായി മൂന്നഗ സമിതി രൂപീകരിച്ചു.പഞ്ചാബ് & ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷണം പൂര്‍ത്തിയക്കുന്നത് വരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മക്ക്, ചുമതലകള്‍ നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായക്ക് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.സംഭാവത്തില്‍ തെളിവുകളും വിവരങ്ങളും പരിശോധിച്ച് ജസ്റ്റിസ് ഡി കെ ഉപാധ്യായ സമര്‍പ്പിച്ച റിപ്പോര്‍ട്ടും, ജസ്റ്റിസ് യശ്വന്ത് വര്മ യുടെ വിശദീകരണവും പരസ്യപ്പെടുത്തുമെന്നും സുപ്രീംകോടതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പേര് 2018-ല്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസിലും പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.സിംഭൊലി ഷുഗേഴ്‌സ് എന്ന സ്ഥാപനത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വര്‍മ്മയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് സിംഭൊലി ഷുഗേഴ്‌സിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു യശ്വന്ത് വര്‍മ്മ.