സംസ്ഥാനത്തെ വികസന ഹബ്ബാക്കും; മുഹമ്മദ് റിയാസ്

കോട്ടയം: സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുകയെന്ന സർക്കാർ നയം ഫലപ്രദമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്.

കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് നിർമാണം പൂർത്തിയാകുന്നത്തോടെ കാഞ്ഞിരപ്പള്ളിയുടെ യാത്രക്ലേശത്തിനു പരിഹാരമാകുമെന്നു അദ്ദേഹം പറഞ്ഞു.
 സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഏഴര വർഷമായി വികസനകുതിപ്പ് സധ്യമായിട്ടുണ്ട്. ദേശീയ പാത 66,  മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബൈപാസ്  നിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 78.69 കോടി രൂപയാണ് മുടക്കുന്നത്.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളവിൽനിന്നാരംഭിച്ച് ചിറ്റാർ പുഴയ്ക്കും മണിമല റോഡിനും കുറുകെ മേൽപ്പാലം നിർമ്മിച്ച് പൂതക്കുഴി റാണി ഹോസ്പിറ്റലിന് സമീപം ദേശീയ പാതയിൽ പ്രവേശിക്കുന്ന രീതിയിൽ  1.626 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമാണം.

ബൈപ്പാസ് പൂർത്തിയാകുന്നതോടെ കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ശിലാഫലകം അനാച്ഛാദനം ചെയ്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം. പി. മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ, ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ഗ്രാമപഞ്ചായത്തംഗങ്ങൾ പി. എ. ഷെമീർ, മഞ്ജു മാത്യു, അമ്പിളി ഉണ്ണികൃഷ്ണൻ, ബിജു ചക്കലാ, ബി.ആർ. അൻഷാദ്, അഡ്വ. പി. ആർ. ഷമീർ, നിസ സലിം, അനിറ്റ് പി. ജോസ്, റോസമ്മ തോമസ്, സിന്ധു സോമൻ, വി. പി. രാജൻ, ആർ.ബി.ഡി.സി.കെ ഡെപ്യൂട്ടി ജനറൽ മാനേജരായ റീനു എലിസബത്ത് ചാക്കോ, അബ്ദുൾ സലിം, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷമീം അഹമ്മദ്, സിജോ പ്ലാത്തോട്ടം, റിജോ വാളാന്തറ, നാസർ കോട്ടവാതുക്കൽ, കെ.വി. നാരായണൻ നമ്പൂതിരി, ഷെമീർ ഷാ, ജോബി കേളിയംപറമ്പിൽ, കെ.എച്ച്. റസാക്ക്, എച്ച്. അബ്ദുൽ അസീസ്, ജോയി മുണ്ടാമ്പള്ളി, ജോസ് മടുക്കക്കുഴി, തമ്പിച്ചൻ മങ്കാശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രധിനിധി ബെന്നിച്ഛൻ കുട്ടൻചിറയിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...