തങ്ങളുടെ പരിമിതികളെ മനോബലം കൊണ്ട് കുട്ടികള്‍ പരാജയപ്പെടുത്തുന്ന കാഴ്ച്ച; കളക്ടര്‍ എ.ഷിബു

ഇന്‍ക്ലൂസീവ് കായികോത്സവം ഭിന്നശേഷി കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ച അവസരം: പത്തനംതിട്ട ജില്ലാ കളക്ടര്‍
ഇന്‍ക്ലൂസീവ് കായികോത്സവം പൊതുധാരാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഭിന്നശേഷി കുട്ടികള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ഷിബു പറഞ്ഞു. ഇന്‍ക്ലൂസീവ് കായികോത്സവം അത്‌ലറ്റിക്‌സ് മത്സരം കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭിന്നശേഷികുട്ടികള്‍ക്ക് മനോബലം നല്‍കുന്നതിനും തെറാപ്പി എന്ന നിലയിലും സംഘടിപ്പിച്ച കായികോത്സവം പൊതുധാരാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് ഏത് മത്സരത്തിലും പങ്കെടുക്കാം. മനോബലംകൊണ്ട് തങ്ങളുടെ പരിമിതികളെ കുട്ടികള്‍ പരാജയപ്പെടുത്തുന്ന കാഴ്ച്ചയാണ് കായിക പരിപാടികളില്‍  കാണാന്‍ കഴിഞ്ഞതെന്നും കളക്ടര്‍ പറഞ്ഞു.

ജര്‍മ്മനിയിലെ സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച  മെറിന്‍, ബ്ലസി ബിജു എന്നിവര്‍ ദീപശിഖ തെളിച്ചു. കടമാന്‍കുളം എം ജി എം ശാന്തി ഭവനിലെ ഭിന്ന ശേഷിക്കാരായകുട്ടികള്‍ നയിച്ച ബാന്‍ഡ് മേളം മാര്‍ച്ച് ഫാസ്റ്റ് പരിപാടിയില്‍ ശ്രദ്ധേയമാക്കി.ഭിന്നശേഷിക്കാര്‍ക്ക്ആത്മവീര്യം നല്‍കുന്നതിനും ഒരുതെറാപ്പി എന്ന നിലയിലുമാണ് മേള സംഘടിപ്പിച്ചത്. പരസ്പരം മത്സരിക്കുമ്പോഴും ഓരോകുട്ടിയും പരാജയപ്പെടുത്തിയത് തങ്ങളുടെ ശാരീരിക വെല്ലുവിളികളാണ്.ഉദ്ഘാടന ചടങ്ങില്‍ ജര്‍മ്മനിയില്‍ നടന്ന സ്പെഷ്യല്‍ ഒളിമ്പിക്സില്‍  ബാസ്‌കറ്റ്ബോളില്‍ അഞ്ചാംസ്ഥാനം നേടിയ മെറിന്‍, വോളിബോള്‍ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ബ്ലസി ബിജു, സംസ്ഥാന കായികമേളയില്‍ നൂറ്മീറ്ററില്‍ സ്വര്‍ണം നേടിയ കോഴഞ്ചേരി ബി ആര്‍ സിയിലെ ശിവ ശങ്കരന്‍, സംസ്ഥാന ഹോക്കിടീമിലേക് സെലെക്ഷന്‍ നേടിയ മല്ലപ്പള്ളി ബി ആര്‍ സിയിലെ ശ്യാം എന്നിവരെ ആദരിച്ചു.

ഭിന്നശേഷികുട്ടികള്‍ക്ക് ആത്മവീര്യമേകി ഒരുമാസമായി നടന്നുവരുന്ന ഇന്‍ക്ലൂസീവ് കായികോത്സവം കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍  നടക്കുന്ന അത്‌ലറ്റിക്‌സ് മത്സരത്തോടെ സമാപിക്കും. അത് ലറ്റിക്‌സ് മേളയില്‍ ജില്ലയിലെ പതിനൊന്ന് ബിആര്‍സികളില്‍ നിന്നായി മുന്നൂറിലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട നേതൃത്വം നല്‍കുന്ന ഇന്‍ക്ലൂസീവ് കായികോത്സവം ജനുവരി 19 നാണ് ആരംഭിച്ചത്. റാന്നി എംഎസ്എച്ച് എസ്എസ്സില്‍വച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റും  അടൂര്‍ റെഡ്‌മെഡോ ടര്‍ഫില്‍ ഫുട്‌ബോള്‍മത്സരവും നടന്നു. ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍ എന്നിവയും നടന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ പറക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസിധരന്‍ പിള്ള, കൊടുമണ്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെകെ ശ്രീധരന്‍, ജില്ലാശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അജിത്കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.രാജു, സമഗ്ര ശിക്ഷാകേരളം പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ലെജു പി തോമസ്, കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എ ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...