എതിരില്ലാത്ത മൂന്ന് ഗോളിന് ആണ് ഇന്ത്യയുടെ ജയം.സുനിൽ ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചു വന്ന മത്സരത്തിലാണ് മാലദ്വീപിനെ ഇന്ത്യ മറി കടന്നത്.ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള ഇന്ത്യയുടെ തുടക്കം.ഇന്ത്യയ്ക്ക് വേണ്ടി രാഹുൽ ഭേക്കേ, ലിസ്റ്റൻ കൊളാസോ, സുനിൽ ഛേത്രി എന്നിവരാണ് ഗോൾ നേടിയത്. യഥാക്രമം 34 , 66 , 76 മിനിറ്റുകളിലായിരുന്നു ഗോൾ. മൂന്നും ഹെഡർ ഗോളുകളായിരുന്നു.