ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ അച്ഛന് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു.ക്യാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ലോകകപ്പ് ടീമില്‍ അംഗം ആയ റിങ്കു ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര തിരിച്ചു.ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരന് ആയിരുന്ന ഖന്‍ചന്ദ്ര സിംഗ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് റിങ്കുവിന് പരിശീലനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

