ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ല്. ലോകത്തിലെ ഏറ്റവും മികച്ച സേവനമാണ് ഇന്ത്യൻ റെയിൽവേ കാഴ്ചവെയ്ക്കുന്നത്. 2024 ഫെബ്രുവരി 26 ന് റെയിൽവേ മന്ത്രാലയം ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിൽ രണ്ടായിരത്തിലധികം വേദികളിലായി 40,19,516 ആളുകൾ പങ്കെടുത്തു.
അനേകം പുതിയ റെയിൽവേ സ്റ്റേഷനുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി മുൻപോട്ട് വെച്ച നടപടിയായിരുന്നു ഇത്.
പുതിയ റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവ് സ്ഥാനമേറ്റു. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിലും സാധാരണക്കാരുടെ ഗതാഗതത്തിനും ഏറെ പങ്കുവഹിക്കുന്ന ഒരു വിഭാഗമാണ് റെയിൽവേസ് എന്ന് വൈഷ്ണവ് പറയുകയുണ്ടായി.
റെയിൽവേ വിഭാഗത്തിൽ അത്യന്താപേക്ഷിതമായി വരുത്തേണ്ടതായ മാറ്റങ്ങളെ കുറിച്ചും വൈഷ്ണവ് പ്രസംഗത്തിൽ ചർച്ച ചെയ്തു. ഇന്ത്യൻ റെയിൽവേയേ ഒരു മികച്ച നിലയിൽ എത്തിക്കണമെന്നാണ് തൻ്റെ സ്വപ്നം എന്നും പങ്കുവയ്ക്കുകയുണ്ടായി.
ഇന്ത്യൻ റെയിൽവേയുടെ ബൃഹത്തായ പ്രയത്നവും സമാഹരണവും അംഗീകരിക്കപ്പെടുകയും അത് അഭിമാനകരമായ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുകയും ചെയ്തു.
റെയിൽവേ സാധാരണക്കാരുടെ ഗതാഗത മാർഗ്ഗവും നമ്മുടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ നട്ടെല്ലുമാണ്.