മുംബൈ ഡബ്ബാവാല മോഡൽ ടിഫിൻ സർവ്വീസ് ലണ്ടനിൽ

ഇന്ത്യയിലുള്ളവർക്ക് അത് ഉത്തരേന്ത്യൻ ആയാലും ദക്ഷിണേന്ത്യൻ ആയാലും വീട്ടിലെ ആഹാരം കഴിക്കാൻ പ്രത്യേക താല്പര്യം തന്നെയാണ്. ഓഫീസ് ജോലിത്തിരക്ക് കാരണം സ്ത്രീകൾക്ക് പലപ്പോഴും വീട്ടിൽ പാകം ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ആശ്രയം പുറത്തെ ഭക്ഷണം തന്നെ. മറ്റൊരു രാജ്യത്ത് ആയാലോ? ഇന്ത്യൻ അല്ലെങ്കിൽ മലയാളി ഭക്ഷണം കിട്ടാൻ നമ്മൾ കൊതിക്കും.

ലണ്ടൻ നഗരത്തിൽ ഇന്ത്യയിൽ നിന്നുള്ള വനിത തൻ്റെ സുഹൃത്തുമായി ചേർന്ന് ഡബ്ബാ ഡ്രോപ്പ് തുടങ്ങിയിരിക്കുന്നു. മുംബൈയിലെ ഡബ്ബാവാലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ സംരംഭം ആരംഭിച്ചത്. 1890-ൽ തുടങ്ങിയ ഡബ്ബ വാലയിലെ ജോലിക്കാർ വീടുകളിൽ നിന്നും ടിഫിൻ ബോക്സ് ശേഖരിച്ച് ഓരോ ഓഫീസിലും എത്തിക്കും. ഡബ്ബ ഡ്രോപ്പിലും ഫ്രഷ് ആഹാരത്തിനും വീട്ടിലെ രുചിക്കും തന്നെ മുൻ തൂക്കം.

2018 ലാണ് ലണ്ടനിൽ അൻഷു അഹൂജയും റെനി വില്യംസും ചേർന്ന് ഡബ്ബ ഡ്രോപ്പ് തുടങ്ങിയത്. ഈ രണ്ട് അമ്മമാരും അനീഷുവിൻ്റെ അടുക്കളയിലാണ് ഭക്ഷണം പാകം ചെയ്തത്. അൻഷു മുംബൈ സ്വദേശിയാണ്. റസ്റ്റോറൻ്റ് ഫുഡ് വീട്ടിലെ രുചിയോടെ ഉണ്ടാക്കുന്നത് അൻഷുവിന് ഒരു പാഷനാണ്.

ലണ്ടനിൽ ടിവി പ്രൊഡ്യൂസർ ആയി ജോലി ചെയ്യുമ്പോൾ പല ഫുഡ് ഡെലിവറികളിലും എണ്ണ കൂടുതൽ ഉപയോഗിക്കുന്നതും പാക്കിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും അൻഷു ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ വിഭവങ്ങളാണ് അനുഷു ആദ്യം പാകം ചെയ്തു തുടങ്ങിയത്. 20 പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി ഇക്കോ ഫ്രണ്ട്‌ലി പാക്കിംഗ് അതായത് ടിഫിൻ ബോക്സിൽ നൽകി തുടങ്ങി. പരിസ്ഥിതി സൗഹൃദത്തിനായി സൈക്കിളിൽ തന്നെയാണ് ഡെലിവറി നടത്തുന്നത്.

ഇന്ത്യൻ, ജപ്പാനീസ്, വിയറ്റ്നാം റെസിപ്പികളും ഇപ്പോൾ നൽകുന്നുണ്ട്. പോഷകം നഷ്ടപ്പെടാതെയാണ് പാകം ചെയ്യുന്നത്. അനുഷുവിൻ്റെ ആഹാരം എല്ലാവർക്കും ഇഷ്ടപ്പെട്ടു കഴിഞ്ഞു. ആവശ്യക്കാർ കൂടിവരികയാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...