രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതൽ കേരളത്തിൽ. മാർച്ചിൽ കേരളത്തിലെ പണപ്പെരുപ്പുനിരക്ക് 6.59 ശതമാനമാണ്. ഗ്രാമങ്ങളിലിത് 7.29 ശതമാനവും നഗരങ്ങളിൽ 5.39 ശതമാനവുമാണ് വിലക്കയറ്റത്തോത്. ഗ്രാമങ്ങളിലെ ഉയർന്നനിരക്കാണ് കേരളത്തിലെ ശരാശരി പണപ്പെരുപ്പം ഉയർന്നനിലയിലാകാൻ കാരണമാകുന്നത്.
രാജ്യത്ത് 67-മാസത്തിനുശേഷമാണ് പണപ്പെരുപ്പം 3.34 ശതമാനമായി താഴുന്നത്. 2025 ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു ഉപഭോക്ത്യ പണപ്പെരുപ്പം. മാർച്ചിൽ ഗ്രാമങ്ങളിൽ പണപ്പെരുപ്പം ഫെബ്രുവരിയിലെ 3.79 ശതമാനത്തിൽനിന്ന് 3.25 ശതമാനമായി കു റഞ്ഞു. അതേസമയം, നഗരങ്ങളിൽ ഫെബ്രുവരിയിലെ 3.32 ശതമാനത്തിൽനിന്ന് 3.43 ശതമാനമായി കൂടി. ഭക്ഷ്യവസ്തുക്കളുടെ വില ക്കയറ്റം കുറയുന്നതാണ് മാർച്ചിലും ഉപഭോക്ത്യ പണപ്പെരുപ്പം കുറ യാൻ സഹായകമായത്.
പണപ്പെരുപ്പം നാലുശതമാനത്തിൽ നിലനിർത്തുന്നതിനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. പരമാവധി രണ്ടു ശതമാനം മുകളിലേക്കോ താഴേക്കോ അനുവദനീയ പരിധിയായി കണക്കാക്കുന്നു.
തുടർച്ചയായ രണ്ടാം മാസമാണ് ഇത് നാലു ശതമാനത്തിൽ താഴെയെത്തുന്നത്. ഉപഭോക്ത്യ പണപ്പെരുപ്പത്തിൽ പകുതിയും ഭക്ഷ്യവസ്തുക്കളുടെ വിലയുമായി ബന്ധപ്പെട്ടുള്ളതാണ്. മാർച്ചിലിത് ഫെബ്രുവരിയിലെ 3.75 ശതമാനത്തിൽനിന്ന് 2.69 ശതമാനമായി കുറഞ്ഞു.2021 നവംബറിനു ശേഷമുള്ള താഴ്ന്ന നിരക്കാണിത്. പച്ചക്കറി, മുട്ട, ധാന്യങ്ങൾ, മാംസം, മീൻ, ധാന്യങ്ങൾ, പാലുത്പന്നങ്ങൾ എന്നിവയുടെ വിലയിൽ കുറവു രേഖപ്പെടുത്തി.