ഐപിഎല്ലില്‍ എട്ടാം തോല്‍വിയോടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച മുംബൈ ഇന്ത്യൻസിന്‍റെ വഴിയടച്ചത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
മുംബൈ കടലാസില്‍ കരുത്തരായ ടീമാണെങ്കിലും അവരെ നല്ല രീതിയില്‍ നയിക്കാന്‍ ഹാര്‍ദ്ദിക്കിനായില്ലെന്ന് മത്സരശേഷം ഇര്‍ഫാന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
കൊല്‍ക്കത്ത 57-5ലേക്ക് കൂപ്പുകുത്തിയ സമയത്ത് ആറാം ബൗളറായ നമാന്‍ ധിറിനെക്കൊണ്ട് തുടര്‍ച്ചയായി മൂന്നോവര്‍ എറിയിക്കാനുള്ള ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം മുംബൈയുടെ തോല്‍വിയില്‍ നിര്‍ണായകമായി.
ഈ സമയം സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്ത മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടിലൂടെ കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
ആറാം ബൗളര്‍ക്ക് പകരം പ്രധാന ബൗളര്‍മാരെ ഈ സമയം പന്തെറിയിച്ച് വിക്കറ്റ് എടുക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൊല്‍ക്കത്ത 150 കടക്കില്ലായിരുന്നു.
ഹാര്‍ദ്ദിക്കിന്‍റെ തീരുമാനം കാരണം കൊല്‍ക്കത്ത 20 റണ്‍സെങ്കിലും അധികം നേടി. അതാണ് കളിയില്‍ നിര്‍ണായകമായതെന്നും ഇര്‍ഫാന്‍ പറഞ്ഞു.