അടുക്കള പാത്രങ്ങൾക്ക് ISI മാർക്ക്

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾക്ക് ഐഎസ്ഐ (ISI) മാർക്ക് നിർബന്ധമാക്കി. ഉപഭോക്താക്കളുടെ സുരക്ഷയും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനി മുതൽ സ്റ്റീൽ അലൂമിനിയം പാത്രങ്ങൾ വാങ്ങുമ്പോൾ ഐഎഎസ്ഐ മാർക്ക് ഉള്ളതേ വാങ്ങാവൂ.

ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) ഉത്തരവിൽ അടുക്കള പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി. BIS ഇല്ലാത്ത എല്ലാ സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം പാത്രങ്ങളുടെ നിർമ്മാണം, ഇറക്കുമതി, വിൽപ്പന, വിതരണം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചു.

ഇന്ത്യയിലെ മറ്റ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ISI സർട്ടിഫിക്കേഷൻ നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് സ്റ്റെയിൻലെസ് സ്റ്റീലിനും അലുമിനിയത്തിനും നിർബന്ധമാക്കിയിരിക്കുന്നു.

ഈ നടപടി ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും നിർമ്മാതാക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ തന്നെ വിൽക്കേണ്ടി വരുമെന്നും സർക്കാർ പറഞ്ഞു.

ഇരുമ്പ് കാർബണുമായി കലർത്തിയാണ് സ്റ്റീൽ നിർമ്മിക്കുന്നത്. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിക്കാൻ കൂടുതൽ ക്രോമിയം ചേർക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ തുരുമ്പെടുക്കില്ല.

Leave a Reply

spot_img

Related articles

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്- ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി ഉണ്ടെങ്കിലും...