ലോകത്തിലെ ജയിലുകളിൽ തടവുകാർക്ക് പലതരം പരിശീലനം നൽകുന്നുണ്ട്. എന്നാൽ അതിൽ നിന്നും വ്ത്യസ്തമായ ഒന്നാണ് കോമഡി എഴുതാൻ പഠിപ്പിക്കുന്നത്. തടവുകാരെ കോമഡി എഴുത്ത് പഠിപ്പിക്കുന്നത് യുകെയിലെ ജയിലിലാണ്. ഇവിടെ തടവുകാർക്ക് ഹ്രസ്വ ഹാസ്യ ലേഖനങ്ങൾ എഴുതാൻ പഠിപ്പിക്കുന്ന 10 ആഴ്ചത്തെ കോഴ്സാണ്.
കോഴ്സിലൂടെ തടവുകാരെ തമാശകൾ എഴുതാനും കോമിക് ടൈമിംഗും നർമ്മ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ എഴുതാനും പഠിപ്പിക്കുന്നു. ഇംഗ്ലണ്ടിലെ സഫോക്കിലെ എച്ച്എംപി ഹൈപോയിൻ്റിൽ 1,200-ലധികം തടവുകാരാണ് താമസിക്കുന്നത്.
10 ആഴ്ചത്തെ കോഴ്സിൻ്റെ അവസാനം കോഴ്സ് പഠിക്കുന്നവർ ഒരു കോമഡി സ്ക്രിപ്റ്റ് എഴുതി ട്യൂട്ടർക്ക് സമർപ്പിക്കുന്നു. ടിവി കമ്പനികൾക്ക് വിൽക്കാൻ കഴിയുന്ന പ്രതിഭകളെ സൃഷ്ടിക്കുക എന്നതാണ് കോഴ്സിൻ്റെ ലക്ഷ്യം.